Advertisment

പാലക്കാട് നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം: ബി ജെ പി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ബഡ്ജറ്റ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പാലക്കാട് നഗരസഭയിലെ വികസനം തടസ്സപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇക്കാലമത്രയും പ്രതിപക്ഷം ചെയ്തിരുന്നതെന്ന് ബി ജെ പി യു ഡി എഫ് ഉം സിപിഎം ഉം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ 32 കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.

Advertisment

publive-image

വികസന തുടര്‍ച്ചയും സുസ്ഥിര ഭരണവുമാണ് ബി ജെ പി യുടെ മുദ്രവാക്യമെന്നും അവര്‍ പറഞ്ഞു. ഭാരതീയ ജനതാപാര്‍ട്ടി പാലക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ നടത്തിയ വികസന രേഖയുടെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, പാലക്കാട് ജില്ലാ അധ്യക്ഷന്‍ , അഡ്വ. ഇ കൃഷ്ണദാസ്, സി പി സ്മിതേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment