Advertisment

പാലക്കാട് ഡി..സി.സി.ക്കെതിരെ ഉയർന്ന വിമതശബ്ദങ്ങളെ അനുനയിപ്പിച്ച് തെരഞ്ഞെടുപ്പിനെ കരുതലോടെ നേരിടാൻ ഡി.സി.സി.പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് ഡി..സി.സി.ക്കെതിരെ ഉയർന്ന വിമതശബ്ദങ്ങളെ അനുനയിപ്പിച്ച് തെരഞ്ഞെടുപ്പിനെ കരുതലോടെ നേരിടാൻ ഡി.സി.സി.പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം . യു.ഡി.എഫ്.അനുകൂലവസ്ഥയിൽ ജില്ലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ല നേതൃത്വം പരാജയമാണെന്ന് വിലയിരുത്തപ്പെടുമെന്നും നേതൃയോഗത്തിൽ വിമർശനം.

Advertisment

ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ വി.ഗോപിനാഥ് ഉയർത്തിവിട്ട വിമത ശബ്ദം വിവിധ മണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സി.സി.സി.നേതൃയോഗം ചേർന്നത്.

നെന്മാറ മണ്ഡലം സി.എം.പി.ക്കും കോങ്ങാട് മണ്ഡലം മുസ്ലീം ലീഗിനും വിട്ടു നൽക യതിൽ പ്രത്യക്ഷ പ്രതിഷേധമുണ്ടായില്ലെങ്കിലും മലമ്പുഴ മണ്ഡലം ഭാരതീയ നാഷണൽ ജനതാദളിന് വിട്ടുനൽകിയതിനെതിരെ നേതൃത്വത്തെ വെല്ലുവിളിച്ച് വലിയൊരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ പരസ്യമായി തന്നെ കൺവെൻഷൻ വിളിച്ചു ചേർത്തു.

പിൻവാതിൽ നിയമനവും പി.എസ്.സി. നിയമന നിരോധനവും യുവാക്കളെ സി.പി.എം.ൽ നിന്നും അകറ്റി യിട്ടുണ്ട് , സ്വർണ്ണക്കടത്ത്. സ്പ്രിംഗ്ളർ ' ബ്രുവറി, ലൈഫ്മിഷൻ തട്ടിപ്പ് തുടങ്ങിയവയെല്ലാം ജനത്തെ ഇടതു മുന്നണിക്കെതിരാക്കിയിട്ടുണ്ട്.

ഈ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി തെരെഞ്ഞെടുപ്പിൽ മുന്നേറാനുള്ള പ്രവർത്തനമാണ് നേതൃത്വം കാഴ്ചവെക്കേണ്ടത് .

വിമത നീക്കം നടത്തിയവരെ കൂടെ ചേർത്തു നിർത്താനുള്ള ശ്രമവും നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടാവണം. എ.വി. തൻ്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരിക്കെ എവി.യെ പ്രസ്ഥാനത്തിൻ്റെ ഭാഗമായി തന്നെ നിലനിർത്തണമെന്നും നേതൃയോഗത്തിൽ അഭിപ്രായമുണ്ടായി.

ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ എം.പി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി.- വി.എസ്.വിജയരാഘവൻ മുൻ എം.എൽ.എ.കെ.എ. ചന്ദ്രൻ , മുൻ ഡി.സി.സി. പ്രസിഡണ്ട് സി.വി.ബാലചന്ദ്രൻ , എ.തങ്കപ്പൻ, പി. ബാലഗോപാൽ , പി.വി.രാജേഷ് എന്നിവർ പങ്കെടുത്തു

PALAKADU ELETION5
Advertisment