Advertisment

പാലക്കാട് ജില്ലാ ജയിലിലെ "ക്ഷിപ്രവനം" യഥാർത്ഥ്യമായി

New Update

മലമ്പുഴയിലെ പാലക്കാട് ജില്ലാ ജയിലിനു ഹരിത മേലാപ്പ് ചാർത്താൻ സൂപ്രണ്ട് കെ. അനിൽകുമാർ വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് " ക്ഷിപ്ര വനം" . വേഗത്തിൽ കായ്ഫലം തരുന്ന ഫലവൃക്ഷങ്ങളുടെ മാതൃകാ തോട്ടം സന്ദർശകർക്ക് വീക്ഷിക്കാവുന്ന തരത്തിൽ സൃഷ്ടിക്കുകയാണ് പരിപാടി. ജയിലിലെ അന്തേവാസികൾക്കൊപ്പം ,പക്ഷിമൃഗാദികൾക്കു കൂടി ആഹാരമൊരുക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ പദ്ധതിക്കു പിന്നിലുണ്ട് .

Advertisment

publive-image

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷിപ്ര വനം പ്രോജക്ടിന്റെ പ്രൊപ്പോസൽ സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ട്.ഇതിനിടയിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ കേരള കർഷക സംഘത്തിന്റെ സഹകരണത്തോടെ കാർഷിക വിളകളുടെ വൈവിധ്യവത്കരണം നടത്തി ജയിൽ കൃഷി പാലക്കാടിന്റെ കാർഷിക സംസ്ക്കാരത്തിനു തിലകം ചാർത്തി ! വിവിധ മാധ്യമങ്ങളിലെ കൃഷി സംബന്ധിച്ച പരിപാടികളിൽ ജയിൽ കൃഷി താരമായിരുന്നു. ആകാശ വാണി പോലും "വയലും വീടും " ( വയലും ജയിലും ) പരിപാടിയിൽ അര മണിക്കൂർ പ്രോഗ്രാം നടത്തി.

കഴിഞ്ഞ ദിവസം ശലഭോദ്യാനം ആരംഭിച്ചത് "തണൽ "പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു.ക്ഷിപ്രവനമെന്ന ആശയത്തിൽ ആകൃഷ്ടരായി അവർ തന്നെ 30 വിവിധ ഫലവൃക്ഷ തൈകൾ എത്തിച്ചു.

ആയുർ ജാക്ക് , വിയറ്റ്നാം ഏർലി, ഗം ലസ് (മുളഞ്ഞില്ല പ്ലാവ് ) . മുട്ടം വരിക്ക, ഡിസംബർ ഹണി എന്നീ പ്ലാവിനങ്ങളും കാലാപാടി , മല്ലിക ,നീലൻ, വെങ്കനപ്പളളി , സിന്ദൂരം തുടങ്ങിയ മാവിനങ്ങളുടെ ഗ്രാഫ്റ്റ് തൈകളും . ഗംഗാബോണ്ടം തെങ്ങ് . പേര, മാതളം, എഗ്ഗ് ഫ്രൂട്ട് . അമ്പഴം, സീതപ്പഴം, രാമപ്പഴം ,ചെറി ,അരിനെല്ലി, ഇരുമ്പൻ പുളി ,കശുമാവ്തുടങ്ങിയ തൈകളും നട്ടു കൊണ്ട് ക്ഷിപ്ര വനം ആരംഭം കുറിച്ചു.

തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ , പ്രബിൻ ഒറ്റപ്പാലം, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.സൂപ്രണ്ട് മുട്ടം വരിക്ക പ്ലാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.

palakadu jail
Advertisment