Advertisment

"എല്‍ഡിഎഫി നെ തകർക്കാൻ യുഡിഫ്- ബിജെപി ശ്രമം കേരളത്തിൽ വിലപോകില്ലെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷൻ" :ഷെനിൻ മന്ദിരാട്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്‌:എല്‍ഡിഎഫി നെ തകർക്കാൻയുഡിഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോൾ കേരള സമൂഹം കണ്ട് വരുന്നത്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്ക് ഉണ്ട് എന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽയുഡിഫിന്റെയും ബിജെപി യുടെയും കള്ള പ്രചരണം പൊളിഞ്ഞെന്നും മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല എന്നും ഷെനിൻ മന്ദിരാട്. മുഖ്യമന്ത്രിയെയും എല്‍ഡിഎഎഫ് സർക്കാരിനെയും തിരഞെടുത്തത് ജനങ്ങൾ ആണ് അല്ലാതെ പ്രതിപക്ഷമല്ല.

Advertisment

പ്രതിപക്ഷം സ്ഥിരമായി നടത്തുന്ന മണ്ടത്തരങ്ങളിൽ ഒന്ന് മാത്രമാണ്ഇപ്പോൾ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. ഉമ്മൻ‌ചാണ്ടിയുടെ ഭരണ കാലത്ത് സരിതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള സമൂഹത്തിനുമുൻപിൽ തെളിഞ്ഞതാണ്. യുഡിഎഫ് എംഎല്‍എ മാർക്കും മന്ത്രിമാർക്കും അതിലുള്ള പങ്കും തെളിഞ്ഞതാണ്.

പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഈ കേസുമായി യാതൊരു തെളിവും ഇതുവരെ പ്രതിപക്ഷത്തിന് പോലും ഉന്നയിക്കാനും ആരോപിക്കാനും സാധിച്ചിട്ടില്ല.സരിതയും യുഡിഎഫ് ഉം ഉണ്ടായിരുന്നഅവിശുദ്ധ കൂട്ടുകെട്ടുപോലെ എല്‍ഡിഎഫ് സർക്കാരിന് ഈ കേസുമായി ബന്ധമുണ്ട് എന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ കള്ളത്തരങ്ങളാണ്.

ഇതിനെ കുറിച്ച് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞതുമാണ്. മുഖ്യമന്ത്രിയെ തെരുവിൽ കൈകാര്യo ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെങ്കിൽ എന്‍വൈസി ഉൾപ്പെടെ ഉള്ള ഇടത്പക്ഷജനാതിപത്യ മുന്നണിയിലെ യുവജന പ്രവത്തകർ കയ്യുംകെട്ടി നോക്കിനിൽക്കില്ല.

മുഖ്യമന്ത്രിയുടെ മുടിനാരിഴയിൽ തൊടുവാൻ സമ്മതിക്കില്ല. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ യുവജന സംഘടനയുടെയും തെരുവ് നാടകങ്ങൾ കണ്ട് ഭയപ്പെടുന്ന ആൾ അല്ല കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെന്നും എന്‍വൈസി സംസ്ഥാന അദ്ധ്യക്ഷൻ ഷെനിൻ മന്ദിരാട് പ്രതികരിച്ചു.

PALAKADU LDF3
Advertisment