Advertisment

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

അഞ്ചുവിളക്കു പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം എസ് സ്‌കറിയ, ബി വിജയന്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

palakadu march5
Advertisment