Advertisment

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡി ബാലമുരളിക്ക് മുമ്പാകെ മുതിർ അംഗംവും പുതുപ്പരിയാരം സിവിഷനിൽ നിന്നും വിജയിച വി.കെ ജയപ്രകാശ് സത്യവാചകം ചൊല്ലിയതോടെയാണ് ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.

Advertisment

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇടതുപക്ഷം നിർദ്ദേശിക്കാനിരിക്കുന്നവരിൽ ഒരാളു കൂടിയാണ് വി.കെ ജയപ്രകാശ്' ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഒന്ന് എന്ന ക്രമത്തിൽ വി.കെ ജയാ പ്രകാശാണ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്.

' ശ്രീകൃഷണപുരം ഡിവിഷനിലെ എ ഡി പ്രേംകുമാർ ആദ്യം സത്യവാചകം ചൊല്ലുന്ന വ്യക്തിയായപ്പോൾ അവസാനം സത്യവാചകം ചൊല്ലിയത് ചളവറ ഡിവിഷനിലെ നസീമ ടീച്ചറായിരുന്നു' ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്ന മലമ്പുഴ ഡിവിഷനിലെ ബിനുമോൾ പത്താം അംഗമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

'സത്യപ്രതിജ്ഞ ചടങ്ങിന് സിപിഎം ജില്ല സെക്രട്ടറിസി കെ രാജേന്ദ്രൻ, മുൻ പ്രസിഡണ്ട് Ad കെ ശാന്തകുമാരി, വൈസ് പ്രസിഡണ്ട് ടി കെ നാരായണ ദാസ് , ടി ആര്‍ അജയൻ തുടങ്ങിയവരും വിജയികളുടെ അനുയായികളും ബന്ധുക്കളും പങ്കെടുത്തു

palakadu members
Advertisment