Advertisment

ദേവാലയങ്ങളുടെ ആധുനിക വളർച്ചക്കൊപ്പം തന്നെ ആ ദ്ധ്യാത്മീക വളർച്ചയും ഉണ്ടാകണം.പാലക്കാട് രൂപത മെത്രാൻ :മാർ  ജേക്കബ് മനത്തോടത്ത്

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ആധുനിക സംവിധാനത്തോടു കൂടിയുള്ള ദേവാലയങ്ങളുടെ വളർച്ചയോടൊപ്പം തന്നെ ആദ്ധ്യാത്മീക വളർച്ചയാണ് കൂടുതലും വേണ്ടതെന്ന് പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് പറഞ്ഞു.

Advertisment

publive-image

മരിയ നഗർ സെൻ്റ് മേരീസ് ദേവാലയത്തിലെ ഔദ്യോതിക സന്ദർശനത്തിനെത്തി നടത്തിയ ദിവ്യബലി യിൽ സന്ദേശം നൽകുകയായിരുന്നു മെത്രാൻ .ദേവാലയത്തിൻ്റെ റൂബി ജൂബിലിയുടെ ഭാഗമായാണ് ഈ സന്ദർശനം.

ആഴത്തിലുള്ള വിശ്വാസവും സ്നേഹം, കരുണ, ദയ, കൂട്ടായ്മ, എന്നീ ഗുണങ്ങളും നമ്മൾ സ്വായത്തമാക്കണം.കാനായിലെ കല്ല്യാണവിരുന്നിൽ വീഞ്ഞ് തികയാതെ വന്നപ്പോൾ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം ആ വ ശ്യപ്പെട്ട് കല്യാണവീടിൻ്റെ അഭിമാനം കാത്ത പോലെ നമ്മുടെ ആദ്ധ്യാത്മികവും ഭൗതീകവുമായ ആവശ്യങ്ങൾ നിറവേറ്റാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം ആ വ ശ്യപ്പെട്ട് പ്രാർത്ഥിക്കണമെന്നും മെത്രാൻ ഓർപ്പിച്ചു.

വികാരി ഫാ.ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റൻറ് വികാരി ഫാ. ജെറി വാഴപ്പിള്ളി എന്നിവർ ദിവ്യബലിയിൽ സഹകാർമ്മീകരായി. ഇടവകയിൽ നിന്നും മരണമടഞ്ഞവർക്ക് വേണ്ടിയുള്ള ഒപ്പീസും തുടർന്ന് പൊതുയോഗവും ഉണ്ടായി. ആദ്യകുർബ്ബാന സ്വീകരണം കഴിഞ്ഞ കുട്ടികളും മെത്രാനും ചേർന്ന് കേക്ക് മുറിച്ചു' കുട്ടികൾക്കുള്ള സമ്മാനവിതരണവും ഉണ്ടായി.

ഞായറാഴ്ച്ച രാവിലെ ഏഴേ കലിന് പള്ളിയിലെത്തിയ മെത്രാനെ, വികാരി ഫാ.ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റൻറ് വികാരി ഫാ: ജെറി വാഴപ്പിള്ളി, കൈകാരന്മാരായ ജെയ്ക്കബ് കരിയമ്പിള്ളി, സണ്ണി കണിയാംപടിക്കൽ എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ച് ഇടവകാംഗ ങ്ങൾക്കൊപ്പമാണ് ദേവാലയത്തിലേക്ക് ആനയിച്ചത്.

palakadu ropatha methran
Advertisment