Advertisment

പാലക്കാട്ട് രത്നവേലു ചെട്ടിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കും: രമേശ് ചെന്നിത്തല

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : യുഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ പുലിക്കാട്ട് രത്നവേലു ചെട്ടി ഐ സി എസിന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെട്ടിയുടെ മരണവും ജീവതവും രേഖകളുടെ പിൻബലത്തിൽ അവതരിപ്പിക്കുന്ന ,സാംസ്കാരിക പ്രവർത്തകൻ ബോബൻ മാട്ടുമന്ത രചനയും സംവിധാനവും നിർവ്വഹിച്ച' പുലിക്കാട്ട് രത്നവേലു ചെട്ടി ics ആത്മാഭിമാനിയുടെ ജീവിത രേഖ 'എന്ന ഡോക്യുമെന്റ്റി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ചരിത്രമെന്നും വിജയികളുടെ താണ്. പരാജിതരുടെ ചരിത്രം ഇന്നു വരെ ആരും എഴുതിയിട്ടില്ല .25-ാം വയസ്സിൽ ഓർമ്മയായ രത്നവേൽ ചെട്ടിയെ പൊലുള്ള വ്യക്തികളുടെ ജീവിത കഥകളാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ധേഹം കൂട്ടി ചേർത്തു.ഒ.ബി സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ അധ്യക്ഷനായി.എഐസിസി, ഒബിസി ഡിപാർട്ട്മെൻറ് ചെയർമാൻ താമ്രധ്വജ് സാഹു ഓൺലൈനിലൂടെ മുഖ്യ പ്രഭാഷണം നടത്തി

ചടങ്ങിൽ വച്ച്, അധികാര - അംഗീകാരങ്ങൾക്ക് മുകളിലാണ് ആത്മാഭിമാനമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ

ബോധ്യപ്പെടുത്തിയ പുലിക്കാട്ട് രത്നവേലു ചെട്ടി ഐ സി എസ്സിന്റെ സ്മരണയ്ക്ക് ഒ ബി സി ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ 'ആത്മാഭിമാൻ പുരസ്കാർ 2020 സ്വീകരിച്ച് 'കണ്ണൻ ഗോപിനാഥൻ ഐ എ എസ് ഓൺലൈനിലൂടെ മറുപടി പ്രസംഗം നടത്തി കെപിസിസിഒബിസി ഡിപാർട്ട്മെൻറ്ഭാരവാഹികളായ കെബാബു നാസർ, സതീശ് വിമലൻ, ജിതേഷ് ബൽറാം,അജി രാജകുമാർ, അഡ്വ ഷേണാജി ബോബൻ മാട്ടു മന്ത, ശ്രീകുട്ടി സതീശ് ഋഷികേശ്, ജില്ലാ ചെയർമാൻ ഷാജി ദാസ് സ്വാഗതവും, രാജേന്ദ്രബാബു നന്ദിയും പറഞ്ഞു

palakadu udf
Advertisment