Advertisment

പാലക്കാട് വീരശൈവസഭ മഹിളാസമ്മേളനം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വീരശൈവ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ തയ്യാറാവുന്നില്ലെന്നും ഈ നടപടി വളരെ ഖേദകരമാണെന്നും ഓള്‍ ഇന്ത്യ വീരശൈവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ് പറഞ്ഞു.

Advertisment

publive-image

ഓള്‍ ഇന്ത്യ വീരശൈവസഭ മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും വീരശൈവര്‍ക്കും ഉപ വിഭാഗങ്ങള്‍ക്കും നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആണ്ടിമഠം പാഞ്ചാലിയമ്മന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി മുരുകന്‍ അധ്യക്ഷനായി. വി പി ലതിക, ബിനിത മലപ്പുറം, നിഷ വാവന്നൂര്‍, ഉഷ കഞ്ചിക്കോട്, കോവൈ ബസന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജില്ലാ കമ്മിറ്റി രൂപീകരണവും ഉണ്ടായി.

palakadu veerashaiva saba
Advertisment