Advertisment

തോമാശ്ലീഹായെപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം: പാലക്കാട് രൂപത സഹായമെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

മലമ്പുഴ: തോമാസ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയുള്ളവരുമായിരിക്കണം നമ്മൾ ഓരോരുത്തരുമെന്നും യേശുവിനെ കുരിശിലേറ്റി കൊന്നപ്പോൾ മറ്റു ശിഷ്യന്മാർ വാതിലടച്ച് മുറിയിലിരുന്നപ്പോൾസധൈര്യം പുറത്തിറ ങ്ങി' നടന്നവനാണ് തോമസ്ലീഹയെന്നും പാലക്കാട് രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു.

publive-image

മലമ്പുഴ:  സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലെ ദിവ്യബലി മധ്യേയുള്ള വചന സന്ദേശത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്.

ദേവാലയത്തിൽ തിരുകർമ്മങ്ങൾക്ക് പങ്കെടുക്കുമ്പോൾ കാണികളാവാതെ വിശ്വാസം അനുഭവിച്ചറിയണം.'

ഉദ്ദ് തിതനായ യേശുവിൻ്റെ വിലാ പുറത്ത് തൊട്ടു നോക്കി തോമാസ്ലീഹ സ്വയം തൊട്ടറിഞ്ഞ പോലെ. യേശുവിൻ്റെ പീഡാനുഭവങ്ങളോട് നാം ചേർന്നു നിൽക്കണം നാം അവിശ്വാസികളാവാതെ എപ്പോഴും വിശ്വാസികളാവണം'' 'കാണാതെ വിശ്വസിക്കാനുള്ള കൃപ എല്ലാവർക്കും ദൈവം നൽകിയിട്ടുണ്ടെന്നും പിതാവു് ഓർപ്പിച്ചു.

ഞായറാഴ്ച്ച രാവിലെ 9.30ന് ദേവാലയാങ്കണത്തിലെത്തിയ പിതാവിനെ വികാരി ഫാ.ജോൺ ജോസഫ് ആളൂർ, കൈകാരന്മാരായ ജോയ് പട്ടാശ്ശേരി, തങ്കച്ചൻ സേവ്യർ അക്കാശ്ശേരി എന്നിവർ ചേർന്ന് മലയിട്ടും ബൊക്കെ നൽകിയും സ്വീകരിച്ചു.

തുടർന്ന് ഇടവകാംഗളോടൊപ്പം പ്രദിക്ഷണമായി പള്ളിയിലെത്തിയാണ് ദിവൃബലിയർപ്പിച്ചത്.നെഹമിയ ധ്യാന കേ ന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക്ക് ഈപ്പൻ പറമ്പിൽ, ഫാ: എൽവിസ് എം.സി.ബി.എസ്. എന്നിവർ സഹകാർമ്മികരായി. കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണത്തിനും സ്ഥൈര്യലേപന ശുശ്രൂക്ഷ ക്കും പിതാവു് മുഖ്യകാർമ്മികനായി. തിരുകർമ്മങ്ങൾക്കു ശേഷം ഇടവക ജനങ്ങളുമായി കൂടികാഴ്ച്ച നടത്തിയാണ് പിതാവ് മടങ്ങിയത്.

Advertisment