Advertisment

പാലക്കാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു; 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു; യുവതിക്ക് മാനസിക പ്രശ്‌നമുണ്ടൈന്ന് കുടുംബം

New Update

പാലക്കാട്; നാടിനെ ഞെട്ടിച്ച് വീണ്ടുമൊരു അരുംകൊല. പാലക്കാട് ഏഴു വയസ്സുകാരനായ മകനെ അമ്മ കുത്തിക്കൊലപ്പെടുത്തി. മകന്റെ ജീവനെടുത്ത ശേഷം 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്താനും ശ്രമം. വടശ്ശേരിപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം .

Advertisment

publive-image

നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്. ആലുവ സ്വദേശി സക്കീര്‍ ഹുസൈനാണ് ഭര്‍ത്താവ്. സംഭവം നടക്കുമ്പോള്‍ മാതാവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രാവിലെ പുറത്തു നിന്നും ചെറിയ കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ നാട്ടുകാർ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

murder case latest news all news palakkad boy death
Advertisment