Advertisment

കൊവിഡ് വ്യാപനം: പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥിതി ഗുരുതരം : മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട്

New Update

കണ്ണൂർ: കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട്, കാസർകോട്, കണ്ണൂർ, ജില്ലകളിലാണ്. പാലക്കാട് ജില്ലയിൽ 138 പേരും കണ്ണൂരിൽ 114 പേരും കാസർകോട് 76 പേരും നിലവിൽ ചികിത്സയിലാണ്. ഏഴ് പേർ മാത്രം ചികിത്സയിലുള്ള ഇടുക്കി ജില്ലയിൽ മാത്രമാണ് വലിയ തോതിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

Advertisment

publive-image

ഇന്ന് പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 4 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേർക്ക് വീതമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. സംസ്ഥാനത്താകെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 590 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

മൂന്നാം ഘട്ടത്തിൽ മാത്രം കാസർകോട് കോവിഡ് ബാധിച്ചത് 98 പേർക്കാണ്. കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ നൂറിലേറെ കൊവിഡ് രോഗികൾ കാസർകോട് ഉണ്ടായിരുന്നു. എന്നാൽ ഒരാളെ പോലും മരണത്തിന് വിട്ടുകൊടുക്കാതെ മുഴുവൻ പേരേയും ശ്രുശൂഷിച്ച് ഭേദമാക്കാൻ ജില്ലയിലെ ആരോഗ്യസംവിധാനത്തിന് സാധിച്ചു. അവസാനത്തെ രോഗിയും രോഗമുക്തി നേടി ആശുപത്രി വിട്ടതിന് അടുത്ത ദിവസമാണ്. അതിർത്തി കടന്ന് കേരളത്തിലേക്ക് ആളുകളെത്തി തുടങ്ങിയതും രോഗവ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നതും.

ഇതുവരെ ആകെ 276 കാസർകോട് സ്വദേശികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇന്ന് ഒരാൾ ജില്ലയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ദുബൈയിൽ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള തൃക്കരിപ്പൂർ സ്വദേശിയ്ക്കാണ് ഇന്ന് രോഗം ഭേദമായത്. മംഗൽപാടി പഞ്ചായത്ത് സ്വദേശികളായ നാലു പേർ മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേർ വീതം കാസർകോട് നഗരസഭ മൊഗ്രാൽപുത്തൂർ സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Advertisment