Advertisment

നന്മ വറ്റാത്ത മനുഷ്യരും ഇവിടെയുണ്ട്!; എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ ശരീരം തളര്‍ന്ന് കിടപ്പിലായ യുവാവിന് കൊവിഡ്; വാരിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയത് കൊവിഡ് ബാധിതരായ രണ്ടു പേര്‍; പാലക്കാട് നടന്നത്...

New Update

പാലക്കാട്: കൊവിഡ് ബാധിതരെ തിരിഞ്ഞു നോക്കാത്ത സമീപനമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു കൊവിഡ് രോഗിക്ക് മറ്റ് രണ്ട് കോവിഡ് രോഗികള്‍ സഹായമായ സംഭവമാണ് പട്ടാമ്പിയില്‍ നിന്ന് പുറത്തുവരുന്നത്. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോൾ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടു പോയത് കോവിഡ് ബാധിച്ച മറ്റ് രണ്ട് പേർ. ഇരുവരും ചേർന്ന് യുവാവിനെ താങ്ങി എടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Advertisment

publive-image

പട്ടാമ്പി മത്സ്യ മാർക്കറ്റിലെ സമ്പർക്കത്തിലൂടെ കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചു. അരക്കു താഴെ തളർന്ന യുവാവിന് ആൻറിജൻ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ്. ഇദ്ദേഹത്തെ ആര് ആശുപത്രിയിലേക്ക് മാറ്റുമെന്നതായി അടുത്ത പ്രതിസന്ധി.

പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ശരീരത്തോട് ചേർത്ത് താങ്ങി എടുത്ത് കൊണ്ടു പോകുന്നത് സുരക്ഷിതമല്ല. അപ്പോഴാണ് ഈ യുവാവിനെ താങ്ങി എടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ തയ്യാറായത്. മൂന്ന് പേരെയും ഒരുമിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

covid 19 covid 19 palakkad
Advertisment