Advertisment

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്: രോഗം സ്ഥിരീകരിച്ചവരിൽ പത്തു മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികളും

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്. പത്തു മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം കണ്ടെത്തിയവരിൽ പതിനാല് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒൻപത് പേർ രോഗമുക്തരായി.

Advertisment

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ചുവടെ

*കർണാടക

കാരാകുറുശ്ശി സ്വദേശി (44 പുരുഷൻ)

അയിലൂർ സ്വദേശി (52 പുരുഷൻ)

*സൗദി

വിളയൂർ സ്വദേശി (62 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആൺകുട്ടി)

കല്ലടിക്കോട് സ്വദേശി (24 പുരുഷൻ)

*യുഎഇ

ദുബായിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (54 പുരുഷൻ)

ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി(44 പുരുഷൻ)

*തമിഴ്‌നാട്

ചെന്നൈയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങൾ (25, സ്ത്രീ, 3 ആൺകുട്ടി)

*ഖത്തർ

മുണ്ടൂർ സ്വദേശി (26 പുരുഷൻ)

*ഡൽഹി

കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി(28)

*പശ്ചിമബംഗാൾ

പശ്ചിമബംഗാളിൽ നിന്ന് ജൂൺ 19ന് വന്ന 14 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. 20 വയസുകാരായ ആറുപേർ, 21 വയസുകാരായ മൂന്ന് പേർ,18,19,28,37,39 വയസുകാർ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. ഇവർ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവളത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ആദ്യ ദിവസം തന്നെ ക്യാമ്പിൽ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം വരാനുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്.

Advertisment