Advertisment

ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ജൂനിയർ ടീമിന്റെ സെലക്ഷൻ ട്രയൽസ് മീറ്റ് ശ്രദ്ധേയമായി

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ ജൂനിയർ ടീമിന്റെ സെലക്ഷൻ ട്രയൽസ് മീറ്റ് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സ വകുപ്പിന്റെ സ്പോർട്സ് ആയുർവേദ റിസർച്ച് സെല്ലിന്റെ നേത്യത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ മെഡിക്കൽ ഓഫീസർ ഡോ. അഭിനാഷ് ജി.എല്ലിന്റെ നേത്യത്വത്തിൽ മീറ്റിൽ പങ്കെടുത്ത നൂറോളം വരുന്ന കായിക താരങ്ങൾക്ക്, വിദ്ഗധ ചികിത്സകൾ ലഭ്യമാക്കുകയും ആവശ്യമുള്ള മരുന്നുകൾ നൽകുകയും ചെയ്തു.

തെറാപിസ്റ്റുമാരായ ജൂലിയറ്റ് ജീൻസി, ജീഷ്ണു എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രെട്ടറി എം. രാമചന്ദ്രൻ, പ്രസിഡന്റ് സി. ഹരിദാസ് എന്നിവർ മീറ്റിൽ പങ്കെടുത്തു. ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല. വ്യത്യസ്ത കഴിവുകൾ ഉള്ളവരുടെ യോജിച്ച പ്രവർത്തനത്താൽ

സെലക്ഷൻ ട്രയൽ മീറ്റ് തിളക്കമാർന്നതായി.

palakkad news
Advertisment