Advertisment

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒപിയില്‍ വന്‍തിരക്ക് !

New Update

publive-image

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഒപിയില്‍ വന്‍തിരക്ക് ഇന്നും അനുഭവപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാതെയാണ് വരിനില്‍ക്കുന്നതും കസേരകളില്‍ ഇരിക്കുന്നതും.

വരി നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ല.

സമൂഹ വ്യാപനം ക്രമാതീതമായി കൂടുന്ന സഹാചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ മുന്‍ കൈയെടുക്കേണ്ടതല്ലെയെന്ന് ആശുപത്രിയിലെത്തുന്നവര്‍ ചോദിക്കുന്നു.

palakkad news
Advertisment