Advertisment

പാറക്കുളത്തിൽ കൈകാലുകള്‍ കഴുകാനിറങ്ങിയ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

New Update

പാലക്കാട് :കുനിശ്ശേരിയില്‍ പാറക്കുളത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12),റിന്‍ഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്.

Advertisment

publive-image

പ്രദേശത്ത് കളിക്കാനിറങ്ങിയ കുട്ടികള്‍ സമീപത്തെ കുളത്തില്‍ കൈകാലുകള്‍ കഴുകാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം അടുത്തള്ളവരെ അറിയിച്ചത്.

മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെളളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

drawn death
Advertisment