Advertisment

പാലക്കാട് തൃത്താലയില്‍ ശക്തമായ കാറ്റും മഴയും; 200ലധികം വീടുകള്‍ക്ക് നാശനഷ്ടം

New Update

publive-image

തൃത്താല: പാലക്കാട് തൃത്താലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇരുനൂറിലധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ പോലും കടപുഴകി വീണു. വൈദ്യുതി തൂണുകളും മറ്റും തകര്‍ന്നു. തൃത്താല, പട്ടിത്തറ, ചാലിശ്ശേരി ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്.

കൂടുതലും നാശം സംഭവിച്ചിട്ടുള്ളത് കാര്‍ഷിക മേഖലയിലാണ്. വാഴ കൃഷിയും മറ്റും നാമവശേഷമായി. വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോള്‍ മേല്‍ക്കൂര തകര്‍ന്ന്, വീടിനുളളില്‍ നിന്ന് ഓടി രക്ഷപെട്ടവരും ഉണ്ട്. 40ഓളം വൈദ്യുതി തൂണികളാണ് പൊട്ടി വീണത്. തൃത്താല വൈദ്യുതി ഫീഡറിനു കീഴില്‍ പൂര്‍ണ്ണമായും വൈദ്യുതിയെത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് സൂചന.

Advertisment