Advertisment

വിഷുപ്രമാണിച്ച് പാലക്കാട് ജില്ലയിൽ വ്യാജമദ്യം സുലഭം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്. : വിഷു വിപണി മുന്നിൽ കണ്ട് ജില്ലയിലെ കള്ളുഷാപ്പുകളിൽ വ്യാചകള്ള് സുലഭം. കഴിഞ്ഞ വർഷം ലേലത്തിൽ എടുത്തവർക്ക് ഈ വർഷം ലൈസൻസ് പുതുക്കി നൽകുകയാണത്രെ.

പല കള്ളുഷാപ്പുകളിലും വീര്യം കൂട്ടാൻ സ്പി രിട്ടും മറ്റും കലർത്തിയാണ് വിൽപന നടക്കുന്നത്. സാധാരണയായി രണ്ടു ലിറ്റൽ കള്ള് കുടിച്ച് സുഖമായി പോയിരുന്നവർ ഇന്ന് അതേ ഷാപ്പിൽ നിന്നും രണ്ടു ലിറ്റർ കഴിച്ചപ്പോൾ ലഹരി കുടി ഛർദ്ദിച്ച് .അവശനായിട്ടാണ് പോയത്.നല്ല കള്ളായതിനാലാണ് ലഹരി കുടിയതെന്നാണ് ഷാപ്പ് ജീവനക്കാരുടെ ഭാഷ്യം'ചെളി ചെത്തിന് വിര്യം കുടുമെന്നും ജീവനക്കാർ പറഞ്ഞു.

വിഷു ദിവസങ്ങളിൽ ഷാപ്പുകളിലെ കള്ളിൽ മായം ചേർത്തീട്ടുണ്ടോയെന്ന പരിശോധന നടത്താൻ എ ക്സൈസ് അധികൃതർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. അല്ലാത്തപക്ഷം വൻ മദ്യദുരന്തത്തിന് ഒരു പക്ഷെ നാട് സാക്ഷിയാകേണ്ടി വരും

Advertisment