Advertisment

വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവർ നന്നായി വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ നല്ല പരിചയസമ്പന്നനായ ഡ്രൈവർ ആണെന്ന് പറഞ്ഞു; അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ്

New Update

പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒൻപതു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ക്ഷിണിതനായിരുന്നുവെന്ന് ആരോപണം.

Advertisment

publive-image

‘വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവർ നന്നായി വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ നല്ല പരിചയസമ്പന്നനായ ഡ്രൈവർ ആണെന്ന് പറഞ്ഞു’– അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് സ്കൂളിൽനിന്നു പുറപ്പെടേണ്ട ബസ് രാത്രി ഏഴോടെയാണ് പുറപ്പെട്ടത്. മറ്റൊരു യാത്രയ്ക്കു പോയി വരുന്ന വഴിയായതിനാലാണു സ്കൂളിൽ എത്താൻ താമസിച്ചത്.

Advertisment