Advertisment

''ബാബരി മസ്ജിദ്: കോടതി വിധി ജുഡീഷ്യൽ കര്‍സേവ" -വെൽഫെയർ പാർട്ടി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

 ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പാലക്കാട് പുതുപ്പള്ളി തെരുവിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

പാലക്കാട്: ''ബാബരി മസ്ജിദ്: കോടതി വിധി ജുഡീഷ്യൽ കര്‍സേവ" എന്ന തലക്കെട്ടിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലയിൽ മണ്ഡലം, പഞ്ചായത്ത്, യൂണിറ്റ് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

പാലക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി തെരുവ് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ ഹക്കീം,മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് പി.അഫ്സൽ, വൈസ് പ്രസിഡണ്ട് എം.കാജാഹുസൈൻ,ജോയിന്റ് സെക്രട്ടറി ഇക്ബാൽ, യൂണിറ്റ് ഭാരവാഹികളായ ബി.ഷെറീഫ് ,അബ്ദുൾ സലാം,സക്കീർ ഹുസൈൻ തുടങ്ങിയവർനേതൃത്വം നൽകി.ഹാരിസ്,എ.കാജാഹുസൈൻ,അബ്ദുൾ റസ്സാക്ക്,അമീർ ഹംസ, സൈനുദീൻ* മാസ്റ്റർ,ഡി.എം.ഷെറീഫ്,അമാനുള്ള,ഷമീം എന്നിവർ പങ്കെടുത്തു.

വെണ്ണക്കര റോഡിൽ നിന്നും ആരംഭിച്ച പ്രകടനം അറവുശാല റോഡ് വഴി പൂളക്കാട് ചുറ്റി പനങ്കാട്,പത്തുകുടി റോഡ് വഴി പുതുപ്പള്ളി തെരുവ് ജംഗ്ഷനിൽ സമാപിച്ചു.

Advertisment