Advertisment

പാലക്കാട്ട് കനത്ത ചൂട് : മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു

New Update

പാലക്കാട് : കനത്ത ചൂടില്‍ പാലക്കാട് വെന്തുരുകുന്നു. ഇന്നലെ 40 ഡിഗ്രി ചൂടാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. മൂന്നുമണിയോടുകൂടി സുപ്രഭാതം പാലക്കാട് യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ പി.വി.എസ് ശിഹാബിന് തോളിലും കൈയ്യിലും സൂര്യാതാപമേറ്റു. സുല്‍ത്താന്‍പേട്ടയിലെ താമസ സ്ഥലത്തുനിന്നും മേട്ടുപ്പാളയം സ്ട്രീറ്റിലെ സുപ്രഭാതം ഓഫീസിലേക്ക് വരുമ്പോഴാണ് ശിഹാബിന് പൊള്ളലേറ്റത്.

Advertisment

publive-image

2016ലാണ് ഇതിന് മുന്‍പ് ഏറ്റവും കൂടിയ താപനിലയായ 41.9 ഡിഗ്രി രേഖപ്പെടുത്തിയത്. 2015ല്‍ മലമ്പുഴയില്‍ 41.5 ഉം രേഖപ്പെടുത്തി. ഈ വര്‍ഷം കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ മേഖലകളില്‍ 40 ഡിഗ്രിക്കും മേലെ ചൂട് അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതിലുള്ള വ്യത്യാസം വരാനിരിക്കുന്ന വരള്‍ച്ചയെ സൂചിപ്പിക്കുന്നുവെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.

വേനല്‍ മഴയിലാണ് ഇനി ഏക പ്രതീക്ഷ. മഴ കിട്ടിയില്ലെങ്കില്‍ ചരിത്രത്തിലേറ്റവും വലിയ വരള്‍ച്ചയാകും പാലക്കാട് നേരിടേണ്ടി വരിക. പൊള്ളലേറ്റ ശിഹാബ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ സൂര്യാതപമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Advertisment