Advertisment

ടെലഫോണ്‍ കേബിളുകള്‍ അപകടക്കെണിയാവുന്നു

New Update

publive-image

Advertisment

പാലക്കാട്: സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ കേബിളിടാന്‍ കുഴിച്ച ചാലുകളില്‍ അങ്ങിങ്ങായി പുറത്തേക്ക് കിടക്കുന്ന കേബിളുകള്‍ കാല്‍നടയാത്രക്കാര്‍ അപകടം ഉണ്ടാക്കുന്നതായി പരാതി.

പുറത്തുകിടക്കുന്ന കേബിളില്‍ കാല്‍തട്ടി വീണ് പരിക്ക് പറ്റുന്നത് സ്ഥിരം കാഴ്ചയാണെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ പേട്ട സിഗ്‌നലിനടുത്ത് കേബിള്‍ തടഞ്ഞ് ഒരു സ്ത്രീ വീണു പരുക്ക് പറ്റിയതായും സിഗ്‌നലില്‍ ചുവപ്പ് കത്തി വാഹനം നിര്‍ത്തിയിട്ട സമയമായതിനാല്‍ വന്‍അപകടം ഒഴിവായെന്നും ദൃക്സാക്ഷിയായ 24-ാം വാര്‍ഡ് കൗണ്‍സിലര്‍ ശാന്തി പറഞ്ഞു.

നഗരത്തിലുടനീളം എല്ലാവഴികളിലും ഇത്തരം അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നും എത്രയും വേഗം ഇത് ശരിയാക്കാന്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

സുല്‍ത്താന്‍പേട്ടയില്‍ അപകടത്തില്‍പ്പെട്ട സ്ത്രീ കൈ മുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പരിക്കുപറ്റി ആശുപത്രിയിലെ പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം വീട്ടില്‍ വിശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

palakkad news
Advertisment