Advertisment

പാലക്കാട് വികാസ് കലാ കായിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി

New Update

ലക്കിടി : വികാസ് കലാ കായിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലക്കിടി ഫാമിലി വെൽഫെയർ സെൻറർ പരിസരം, രാമകൃഷ്ണ പടി ബസ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പരിസര ശുചീകരണം നടത്തി.

Advertisment

publive-image

മഴക്കാലത്തിന് മുമ്പ് വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നാടിനെ സാംക്രമിക രോഗഭീഷണിയില്‍ നിന്നു മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ശുചീകരണ യജ്ഞം.

പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡൻറ് ശ്രീരാജ് വി, സെക്രട്ടറി സുജിത്ത് പി വി, രമേഷ് കെ, ശ്രീനിവാസൻ കെ, സുബീഷ് കെ, അജിത്ത് എൻ, കൃഷ്ണകുമാർ വി, വിനീത് മോഹൻ, അനിൽ കുമാർ എ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലിജിൻ എന്നിവർ നേതൃത്വം നൽകി.

Advertisment