Advertisment

മടങ്ങിവരുന്ന പ്രവാസികളിൽ നിന്ന് ക്വാറൻ്റൈൻ ചിലവ് ഈടാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

New Update

 

Advertisment

പാലക്കാട്: മടങ്ങിവരുന്ന പ്രവാസികളിൽ നിന്ന് ക്വാറൻ്റൈൻ ചിലവ് ഈടാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.

publive-image

ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 'കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾ ക്വാറന്റൻ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം പിൻവലിക്കണം.

ജോലി പോലും നഷ്ടപ്പെട്ട് ഭീമമായ ഫ്ലൈറ്റ് ചാർജ്ജും നൽകി നാട്ടിലേക്ക് വരുന്ന പ്രവാസികളോട് ചെയ്യുന്ന അനീതിയാണിത്. സർക്കാറിന് ഇതിന് കഴിയുന്നില്ലങ്കിൽ പ്രവാസികൾക്ക്‌ ക്വാറന്റ്ൻ ഒരുക്കാൻ സന്നദ്ധ സംഘടനകളെയും രാഷ്ടീയ പ്രസ്ഥാനങ്ങളെയും ഉത്തരവാദിത്തമേൽപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

 

Advertisment