Advertisment

ജില്ലയിൽ ബിജെപി നിയോജക മണ്ഡലം അധ്യക്ഷൻമാരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു

New Update

പാലക്കാട് ജില്ലയിൽ ഭാരതീയ ജനതാ പാർട്ടിയുടെ മണ്ഡലം അധ്യക്ഷൻമാരെ പത്ത് നിയോജക മണ്ഡലങ്ങളിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വ്യാഴം കാലത്ത് 10 മുതൽ 11 വരെ ആയിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം.

Advertisment

publive-image

എല്ലാ മണ്ഡലങ്ങളിലും ഓരോ നാമനിർദ്ദേശ പത്രിക വീതമാണ് സമർപ്പിക്കപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ബൂത്ത് പ്രസിഡൻറ് ഉപരി നേതാക്കന്മാരുടെ യോഗത്തിൽ വരണാധികാരിമാർ പുതിയ മണ്ഡലം അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതായി ജില്ലാ സഹ വരണാധികാരി പി. ഭാസി അറിയിച്ചു.

publive-image

പട്ടാമ്പിയിൽ സുനിൽ.എ.കെ, ഷൊർണൂരിൽ പി. ജയൻ മാസ്റ്റർ, കോങ്ങാട് രവി അടിയത്ത്, മലമ്പുഴയിൽ സുരേഷ്.എം.കണ്ണൻ, പാലക്കാട് പി. സ്മിതേഷ്, തരൂർ കെ. സദാനന്ദൻ, ചിറ്റൂരിൽ കെ.ശ്രീകുമാർ, നെന്മാറയിൽ കെ.സന്തോഷ്കുമാർ, ആലത്തൂരിൽ ബി.ഷിബു എന്നിവരെയാണ് തെരഞ്ഞെടുത്തത്. തൃത്താലയിൽ ജനുവരി നാലിനും, ഒറ്റപ്പാലത്ത് പിന്നീടും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതാണ്.

palakkadu
Advertisment