ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനെ കാണാന്‍ പതിനെട്ടുകാരി പാലക്കാടിന് വണ്ടികയറി ; പരസ്പരം കണ്ടുമുട്ടും മുമ്പെ ഇരുവരെയും പൊലീസ് പൊക്കി ; അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി തമാശയ്ക്കാണ് വരാന്‍ പറഞ്ഞത്, കേട്ടപാടെ ഇങ്ങ്‌പോരുമെന്ന് കരുതിയില്ലെന്ന് കാമുകന്‍

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, February 12, 2019

പാലക്കാട്‌ : ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനെ കാണാന്‍ പതിനെട്ടുകാരി പാലക്കാടിന് വണ്ടികയറി . പരസ്പരം കണ്ടുമുട്ടും മുമ്പെ ഇരുവരെയും പൊലീസ് പൊക്കി . ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗിനൊടുവില്‍ വീട്ടുകാര്‍ അറിയാതെയാണ് ഡിഗ്രി വിദ്യാര്‍ത്ഥിനി കാമുകനെ തേടി വണ്ടികയറിയത്‌. കഴിഞ്ഞദിവസമാണ് സംഭവം.

പരിചയപ്പെട്ട് മൂന്നാം ദിവസം പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാന്‍ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും പതിനെട്ടുകാരനായ കാമുകന്‍ പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു. കോളജിലേക്ക് രാവിലെ പോയ പെണ്‍കുട്ടി സന്ധ്യയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പാതിരാത്രിവരെ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് ചില സൂചന ലഭിച്ചു.

പോലീസ് ഇതോടെ അതുവഴിക്ക് തിരിയുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പോലീസിന് കൂട്ടുകാരിയില്‍ നിന്ന് ലഭിച്ചു. പോലീസ് വിളിച്ചതോടെ കാമുകന്‍ ഞെട്ടി. പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി.

×