Advertisment

വി. മുത്തു മാസ്റ്റർ അനുസ്മരണ സമ്മേളനം വി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ :പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രഥമ സെക്രട്ടറിയായിരുന്ന വി. മുത്തു മാസ്റ്റർ അനുസ്മരണ സമ്മേളനം തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ആദ്യ ജില്ലാ കൗൺസിൽ പ്രസിഡണ്ട് വി.കെ.ജയപ്രകാശ് അനുസരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.കാസ്സിം ഫോട്ടോ അനാഛാദനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ, താലൂക്ക് സെക്രട്ടറി പി.എൻ.മോഹനൻ, എ.രാമകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.പി.ശിവദാസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ സ്വാഗതവും ചന്ദ്രൻ തച്ചമ്പാറ നന്ദിയും രേഖപ്പെടുത്തി.

Advertisment