Advertisment

കാടിന്റെ മനോഹാരിത തൊട്ടറിഞ്ഞ് കുട്ടികളുടെ വനയാത്ര

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

അലനല്ലൂർ: തിരുവിഴാംകുന്ന്, അമ്പലപ്പാറ എ .എൽ.പി.സ്കൂൾ തൃക്കളൂർ വിദ്യാർത്ഥികൾ ഇല്ലിക്കൻ മലയിലേക്കു സംഘടിപ്പിച്ച മലകയറ്റം അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ചു. ഫോറസ്റ്റുദ്ധ്യോഗസ്ഥരുടെ മാർഗനിർദ്ദേശത്തോടെ സൈലന്റ് വാലി ബഫർ സോണിനു ചേർന്നുള്ള ഇല്ലിക്കൻ മലയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും കയറിയത്.

Advertisment

publive-image

ഇല്ലിക്കാടുകളും മരക്കുടിലുകളും പാറക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിക്കാടും വൻ മരങ്ങളും കൊക്കയും ചേർന്നൊരുക്കിയവനാനുഭവം അവിസ്മരണീയം. മയിലും മൈനയും കാക്കയും കാക്കക്കുയിലും മഞ്ചാടിയും ചെമ്പോത്തും മറ്റനേകം പക്ഷികളും വണ്ടും തേനീച്ചയും പൂമ്പാറ്റകളും അരണ മുതൽ അണ്ണാൻ വരെ ധാരാളം ചെറുജീവികളും കാട്ടിൽ തീർക്കുന്ന സൗഹ്യദ ജീവിതം കുട്ടികൾ അടുത്തറിഞ്ഞു.

വനവും വനവിഭവങ്ങളും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തൊട്ടറിഞ്ഞു. ശുദ്ധവായുവും വെള്ളവും പ്രധാനം ചെയ്യുന്ന ഇല്ലിക്കൻ മലയുമായി ഒത്തിരി സ്നേഹം പങ്കുവെച്ച് വൈകുന്നേരത്തോടെ മടങ്ങി.

വനയാത്രക്ക് ഹെഡ്മിസ്ട്രസ് വത്സല,അദ്ധ്യാപകരായ ശശികുമാർ, അഷ്റഫ്, അബ്ദുല്ല, പ്രീതി, നിജിത്ത്, സാനിർ,ഹംസ, സൽമ, എന്നിവർ നേതൃത്വം നൽകി.

Advertisment