Advertisment

കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ സാന്ത്വനപരിചരണ പദ്ധതി രോഗി-ബന്ധു സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പടി സാന്ദ്രം പാരിഷ് ഹാളിൽ സാന്ത്വനപരിചരണ പദ്ധതിയുടെ രോഗി-ബന്ധു സംഗമം നടത്തി.

Advertisment

publive-image

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചിലവ് കുറഞ്ഞതും, സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ ആശയത്തിന്മേലാണ് പ്രദേശത്തെ പാലിയേറ്റിവ് കെയർ മുന്നേറുന്നത്. പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ ഒരു സംഘമാണിതിന്റെ ശക്തി.

ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവർത്തകരും സജീവമായ ഇടപെടൽ നടത്തുന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,അരുൺ ഓലിക്കൽ, പള്ളിവികാരി ഫാദർ. അനൂപ്, പഞ്ചായത്ത് ,മെമ്പർമാരായ ചിന്നക്കുട്ടൻ, രത്നാവതി, മണികണ്ഠൻ, നസ്രത്ത് ചെപ്പോടാൻ, റഫീഖ്, മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ ബി.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി മാത്യു, അബ്ദുൽ ലത്തീഫ്, അമ്പിളി, ലൂസി എന്നിവർ പ്രസംഗിച്ചു. ഗായകൻ സംഗീത് രോഗികൾക്കുവേണ്ടി മനോഹര ഗാനങ്ങൾ ആലപിച്ചു.

Advertisment