Advertisment

സി.എ.എ,എൻ.ആർ.സി: പുതുവസര രാവിൽ പാലക്കാട്ട് വിദ്യാർത്ഥി - യുവജനങ്ങളുടെ സംയുക്ത പ്രക്ഷോഭം

New Update

പാലക്കാട്: രാജ്യത്തെ മതപരമായി വെട്ടിമുറുക്കുന്ന ദേശീയ പൗരത്വ പട്ടികക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ ജില്ലയിലെ വിദ്യാർത്ഥി - യുവജനങ്ങളുടെ സംയുക്ത കൂട്ടായ്മ പുതുവത്സര രാവിൽ "ഒക്വുപ്പൈ സ്ട്രീറ്റ് '' എന്ന തലക്കെട്ടിൽ പ്രതിഷേധ ചത്വരം തീർക്കും.

Advertisment

ഡിസംബർ 31ന് വൈകീട്ട് 3 മണിക്ക് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് പ്രതിഷേധ പ്രകടനത്തോടെയാണ് പരിപാടി ആരംഭിക്കുക. നഗരം ചുറ്റി പ്രകടനം 5 മണിക്ക് കോട്ടമൈതാനിയിൽ സമാപിക്കും. തുടർന്ന് മൈതാനിയിൽ ജനുവരി 1ന് രാവിലെ 10 മണി വരെ സംഗമം നടക്കും.

ദേശീയ-  സംസ്ഥാന തലങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവരും സാമൂഹിക, സാംസ്ക്കാരിക, മനുഷ്യാവകാശ പ്രവർത്തകരും പരിപാടിയെ അഭിസംബോധന ചെയ്യും.ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ ഉമർ ഖാലിദ്, കത്വ സംഭവത്തിലെ അഭിഭാഷകയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തയുമായ ദീപിക സിങ് രജാവത്, മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ,ഷാഫി പറമ്പിൽ എം.എൽ.എ, പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ എടുത്തുകാരനുമായ ഇയ്യങ്കോട് ശ്രീധരൻ,ജാമിഅ മില്ലിയയിലെ സി.എ.എ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ലോക ശ്രദ്ധ നേടിയ മലപ്പുറം സ്വദേശിനി ആയിഷ റെന്ന എന്നിവർ വിശിഷ്ടാഥികളാകും.

വിവിധ കലാവിഷ്ക്കാരങ്ങൾ അരങ്ങേറും.  പുതുവത്സരത്തെ ഭരണകൂട ഭീകരതക്കെതിരെയുള്ള പ്രതിരോധ വർഷവും ഭരണഘടന സംരക്ഷണ വർഷവുമായി ആചരിക്കുന്നതിനുള്ള പരിപാടികൾ ചത്വരത്തിൽ സംഘടിപ്പിക്കും.  പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമാപനത്തിൽ പ്രതിജ്ഞ പുതുക്കിയാണ്  പരിപാടി അവസാനിക്കുക.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കാമ്പസുകളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥി - യുവജനങ്ങൾ  അണിനിരക്കും.

സി.എ.എക്കും എൻ.ആർ.സിക്കുമെതിരെയുള്ള പ്രക്ഷോഭമെന്നതിനൊപ്പം രാജ്യമൊട്ടാകെ നടക്കുന്ന പോരാട്ടങ്ങൾക്കുള്ള ഐക്യദാർഢ്യം കൂടിയാണ് പുതുവത്സര രാവിലെ പ്രതിഷേധ ചത്വരം.രാജ്യത്തെ തകർക്കുന്ന ഭരണകൂട അമിതാധികാരത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നതു കൊണ്ടാണ് വിദ്യാർത്ഥി - യുവജനങ്ങളുടെ സംയുക്ത കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

palakkadu protest
Advertisment