Advertisment

ആസാദ്, കണ്ണൻ ഗോപിനാഥൻ അറസ്റ്റ് : എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:ചന്ദ്രശേഖർ ആസാദ്, കണ്ണൻ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റിലും അലിഗഢിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള പോലീസ് മർദനത്തിലും പ്രതിഷേധിച്ച് എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി പാലക്കാട് പ്രതിഷേധ പ്രകടനം നടത്തി.

Advertisment

publive-image

പുതുപ്പള്ളിതെരുവിൽ നിന്ന് തുടങ്ങിയ പ്രകടനം കെ.എസ്.ആർ.ടി.സിയിൽ സമാപിച്ചു.പ്രതിഷേധ സംഗമം എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഫാരിസ് മുണ്ടുമുഴി ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് റഫീഖ് പുതുപ്പള്ളി തെരുവ് അധ്യക്ഷത വഹിച്ചു. ഷമീർ ബാബു,മുസ്തബ്ശിർ ശർഖി,ഷക്കീർ പുതുപ്പള്ളി തെരുവ് എന്നിവർ നേതൃത്വം നൽകി.

palakkadu prthishedam
Advertisment