Advertisment

പുതിയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദിയും സംസ്കൃതവും അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് എടപ്പാടി പളനിസാമി

New Update

ചെന്നൈ: കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയ പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന രീതിക്കെതിരെ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദിയും സംസ്കൃതവും അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

ഭാഷ തിരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അവകാശവും, ദ്വിഭാഷാ സംവിധാനവും നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

palaniswami
Advertisment