Advertisment

‘കാശുണ്ടാക്കാന്‍ നടക്കുന്ന കപടവേഷക്കാരന്‍’; സദ്ഗുരു ജഗ്ഗി വാസുദേവിനു നേരെ തുറന്നടിച്ച് തമിഴ്‌നാട് ധനമന്ത്രി

New Update

ചെന്നൈ:  സദ്ഗുരു ജഗ്ഗി വാസുദേവിനുനേരെ തുറന്നടിച്ച് തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാര്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ജഗ്ഗി വാസുദേവ് കാശുണ്ടാക്കാന്‍ നടക്കുന്ന കപടവേഷക്കാരന്‍ മാത്രമാണെന്നും പ്രശസ്തനാകാനായി പലതും ചെയ്തുകൂട്ടുന്ന ഒരാള്‍ മാത്രമാണെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

Advertisment

publive-image

ഹിന്ദുക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായി ജഗ്ഗി വാസുദേവിന്റെ സംഘടന രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു പളനിവേല്‍ ത്യാഗരാജന്റെ പ്രതികരണം.

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് കീഴില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അറിയിച്ചു.

‘ആരെങ്കിലുമൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ ബഹളങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അവര്‍ക്ക് സമൂഹത്തിന്റെ ഒരു അച്ചടക്കം തകര്‍ക്കണമെന്നാണ് ആഗ്രഹം’. ജഗ്ഗി വാസുദേവിന്റെ ആവശ്യത്തെക്കുറിച്ചുള്ള പളനിവേല്‍ ത്യാഗരാജന്റെ പ്രതികരണം ഇങ്ങനെ.

ക്ഷേത്രങ്ങള്‍ ഭക്തന്‍മാര്‍ക്ക് വിട്ടുനല്‍കണമെന്ന് പറയുമ്പോള്‍ ഏത് ഭക്തര്‍ക്കാണ് ഞങ്ങള്‍ ക്ഷേത്രങ്ങളും സ്വത്തുക്കളും നല്‍കേണ്ടതെന്നും കൂടി തെളിച്ചുപറയണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്തനാകുന്നതിനും ക്ഷേത്രം നടത്തിപ്പിനുമുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

tamilnadu
Advertisment