Advertisment

ഒരു വർഷത്തിനുള്ളിൽ പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണം പൂർത്തിയാക്കുമെന്ന് ഊരാളുങ്കല്‍ ലേബർ സൊസൈറ്റി; ഒക്ടോബര്‍ ആദ്യ വാരം നിര്‍മാണം തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന പക്ഷം ഉടന്‍ ആരംഭിക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.

Advertisment

 

publive-image

ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സൊസൈറ്റി അധികൃതര്‍ പറഞ്ഞു. പാലത്തിന്‍റെ നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച് ഇ ശ്രീധരനും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരുമായി പ്രാഥമിക ചര്‍ച്ച കോഴിക്കോട്ട് നടന്നു.

പുതുക്കിപണിയുന്ന പാലത്തിന്‍റെ രൂപരേഖ ഡിഎംആർസി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരുമായി ഉടന്‍ കരാർ ഒപ്പുവയ്ക്കാനായാല്‍ ഒക്ടോബര്‍ ആദ്യ വാരം നിര്‍മാണം തുടങ്ങാനാണ് സൊസൈറ്റിയുടെ പദ്ധതി. 18കോടി 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവെന്ന് ലേബർ സൊസൈറ്റി ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ട്.

പ്രവൃത്തി സംബന്ധിച്ച് ഡിഎംആർസിയുും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി വ്യാഴാഴ്ച്ച കൊച്ചിയിൽ പ്രത്യേക യോഗം ചേരും.

Advertisment