Advertisment

പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അറിയിച്ചു.

Advertisment

publive-image

പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പാലം പുന‍ർ നിർമ്മാണത്തിൻ്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതു ജനവികാരവും സ‍ർക്കാർ നിർദേശവും കണക്കിലെടുത്താണ് പാലംപുന‍ർനിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്.

മെട്രോമാൻ ഇ.ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിൻ്റെ മേൽനോട്ടം വഹിക്കുക. തൻ്റെ നേതൃത്വത്തിൽ പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

palarivattom bridge
Advertisment