Advertisment

പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ഗര്‍ഡറുകൾ പൊളിച്ചു തുടങ്ങി; പാലം പുനർ നിര്‍മ്മാണത്തിന്‍റെ പ്രധാന ഘട്ടമാണിത്

New Update

കൊ​ച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ഗര്‍ഡറുകൾ പൊളിച്ചു തുടങ്ങി. പാലം പുനർ നിര്‍മ്മാണത്തിന്‍റെ പ്രധാന ഘട്ടമാണിത്. ഗതാഗത തടസ്സമുണ്ടാവാതിരിക്കാൻ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഗ​ര്‍​ഡ​റു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കു​ന്ന ജോ​ലി​ക​ള്‍ തു​ട​ങ്ങി​യ​ത്. പാ​ല​ത്തി​ന്‍റെ ഏ​ക​ദേ​ശം ന​ടു​ക്ക് ഭാ​ഗ​ത്താ​യു​ള്ള ഗ​ര്‍​ഡ​റാ​ണ് പൊ​ളി​ച്ച​ത്.

Advertisment

publive-image

രണ്ടര മണിക്കൂര്‍ സമയമെടുത്താണ് 35 ടണ്‍ ഭാരമുള്ള ഒരു ഗര്‍ഡര്‍ മുറിച്ചത്. രണ്ട് തൂണുകള്‍ക്കിടയില്‍ വിലങ്ങനെ ഇത്തരം 6 ഗര്‍ഡറുകളുണ്ട്. ആകെ 102 ഗര്‍ഡറുകളും. ഇവ താഴെയിറക്കിയ ശേഷം ചെറുതായി മുറിച്ച് ഡിഎംആർസിയുടെ മുട്ടം യാര്‍ഡിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍ കേന്ദ്രമായുള്ള പള്ളാശ്ശേരി എര്‍ത്ത് മൂവിസ് ആണ് മുറിക്കലിന് കരാര്‍ എടുത്തിട്ടുള്ളത്.

പു​തി​യ ഗ​ര്‍​ഡ​റു​ക​ളു​ടെ നി​ര്‍​മാ​ണം മു​ട്ടം യാ​ര്‍​ഡി​ല്‍ ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. എ​ട്ടു മാ​സം കൊ​ണ്ട് പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

palarivattom bridge
Advertisment