Advertisment

പാലാരിവട്ടം മേല്‍പ്പാലം കോണ്‍ക്രീറ്റില്‍ വിള്ളല്‍ ഉള്ളതുകൊണ്ട് മാത്രം പൊളിക്കാനാകില്ലെന്ന് ഡല്‍ഹി ഐഐടി പ്രൊഫസര്‍

New Update

കൊച്ചി: കോണ്‍ക്രീറ്റില്‍ വിള്ളല്‍ കണ്ടെത്തിയത് കൊണ്ട് മാത്രം പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഐഐടി അസിസ്റ്റന്റ് പ്രൊഫസറും കോണ്‍ക്രീറ്റ് വിദഗ്ധനുമായ ഗുപ്ത സുപ്രതീക്. ആര്‍സിസി കോണ്‍ക്രീറ്റിങ്ങില്‍ വിള്ളല്‍ സ്വാഭാവികമാണ്.

Advertisment

publive-image

കോര്‍ ടെസ്റ്റില്‍ ചിലതില്‍ മതിയായ റിസല്‍ട്ട് കിട്ടാത്തതും സ്പാന്‍ പൂര്‍ണമായി മാറ്റണമെന്നതിന് ന്യായീകരണമല്ല. കോര്‍ ടെസ്റ്റുകളെല്ലാം പരാജപ്പെട്ടാലേ പാലം പൊളിക്കുന്നത് അംഗീകരിക്കാനാകൂവെന്നും പ്രൊഫ. ഗുപ്ത സുപ്രതീക് പറഞ്ഞു.

ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പാലാരിവട്ടം മേല്‍പ്പാലത്തെക്കുറിച്ച്‌ നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണല്‍, വെള്ളം, സിമന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ഗുണനിലവാരം പോലും സ്പാനുകളുടെ ബലത്തെ ബാധിക്കും. അതിനാല്‍ത്തന്നെ കോര്‍ ടെസ്റ്റിന്റെ ഫലം മാത്രം കണക്കിലെടുത്ത് പാലം പൊളിച്ചുപണിയാന്‍ തീരുമാനിക്കാനാകില്ല.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് സ്പാനുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ ഉപയോഗിച്ച ഡെക് കണ്ടിന്യൂയിറ്റി സംവിധാനമായിരുന്നു. അത് മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നു. സ്പാനുകളുടെ ബലം നിശ്ചയിക്കാനായി ഭാരപരിശോധന നടത്തണമെന്നും പ്രൊഫ. ഗുപ്ത പറഞ്ഞു.

palarivattom bridge
Advertisment