Advertisment

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ വി കെ ഇബ്രാംഹികുഞ്ഞിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി; ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണം

New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാംഹികുഞ്ഞിന്റെ ചോദ്യം ചെയ്യൽ തുടങ്ങി. ഇബ്രാംഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിജിലൻസിന്‍റെ ചോദ്യം ചെയ്യൽ.

Advertisment

publive-image

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് സമയം ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിജിലന്‍സിന് നി‍ർദേശം നല്‍കിയിട്ടുണ്ട്.

palarivattom case
Advertisment