Advertisment

പാലാരിവട്ടം മേല്‍പാലം പരിശോധന പൂര്‍ത്തിയായി: വിഷയത്തെ കുറിച്ച്‌ ഒന്നും പറയാതെ ഇ.ശ്രീധരന്‍ മടങ്ങി

New Update

കൊച്ചി : പാലാരിവട്ടം പാലം ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പരിശോധന നടത്തി. പാലത്തിന്റെ പരിശോധനയ്ക്കായി ഇ. ശ്രീധരനൊപ്പം അദ്ദേഹത്തിന്റെ ഡിഎംആര്‍സിയിലെ മുന്‍ സഹപ്രവര്‍ത്തകനും കാണ്‍പൂര്‍ ഐഐടിയിലെ കോണ്‍ക്രീറ്റ് വിദഗ്ധനുമായ ഡോ. മഹേഷ് ടാണ്ടനും ചെന്നൈ ഐഐടിയിലെ അളഗു സുന്ദരമൂര്‍ത്തിയും പങ്കെടുത്തു.

Advertisment

publive-image

എന്നാല്‍ പരിശോധനയെക്കുറിച്ച്‌ 'ഒന്നും പറയാനില്ല' എന്നു പറഞ്ഞായിരുന്നു ഇ.ശ്രീധരന്‍ മടങ്ങിയത്. രാവിലെ എട്ടുമണിക്ക് പാലത്തിന്റെ അടിയില്‍ നിന്ന് ആരംഭിച്ച പരിശോധന, സാംപിളുകള്‍ ശേഖരിച്ചും വിദഗ്ധരുമായി സംവദിച്ചും ഒന്നരമണിക്കൂറിലധികം നീണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധന.

അറ്റകുറ്റപ്പണികളിലൂടെ പാലം എത്രത്തോളം ശക്തിപ്പെടുത്താനാകുമെന്നു സംഘം പരിശോധിച്ചു. സാംപിളുകള്‍ പരിശോധിച്ച ശേഷമായിരിക്കും സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Advertisment