Advertisment

പാ​ലാ​രി​വ​ട്ട​ത്തെ ഭാ​ര​പ​രി​ശോ​ധ​ന: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ടു സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

New Update

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ല്‍ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മൂ​ന്നു മാ​സ​ത്തി​ന​കം പ​രി​ശോ​ധ​ന ന​ട​ത്ത​ണം എ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Advertisment

publive-image

പാ​ല​ത്തി​ന്‍റെ ബ​ലം പ​രി​ശോ​ധി​ക്കു​ന്ന​തു​കൊ​ണ്ടു കാ​ര്യ​മി​ല്ലെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. പാ​ല​ത്തി​ല്‍ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. പാ​ലം പൊ​ളി​ച്ചു​പ​ണി​യു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു സ​ര്‍​ക്കാ​ര്‍.

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ച്ചു പ​ണി​യും​മു​ന്പു ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള വി​ദ​ഗ്ധ സ​മി​തി​യെ കോ​ട​തി നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​ത്.

palarivottom bridge
Advertisment