Advertisment

പാലത്തായി - മറക്കില്ല കേരളം "വിമൻ ജസ്റ്റിസ് വെർച്വൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : ബി.ജെ.പി നേതാവ് പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റകരമായ

അനാസ്ഥ ചൂണ്ടിക്കാട്ടി വനിതാ സംഘടനാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും

പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് നടത്തുന്ന വെർച്വൽ പ്രതിഷേധം നടത്തി.

മറ്റൊരാൾ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ ഇത് വരെ കുട്ടിയുടെ മൊഴി എടുക്കുകയോ FIR ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കെ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്.

അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെയോ പോക്സോ പ്രതിയെ സംരക്ഷിച്ചവർക്ക് എതിരെയോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ക്രൈം ബ്രാഞ്ചിൻ്റെ കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭമെന്ന നിലക്കാണ് വെർച്വൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചത്.ആലത്തൂർ എം.പി. രമ്യാ ഹരിദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിശ, എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, കെ അജിത (അന്വേഷി),ഗോമതി (പെമ്പിളൈ ഒരുമെ), വനിതാ ലീഗ് നേതാവ് അഡ്വ.കെ.പി. മറിയുമ്മ,സോയ ജോസഫ്,കണ്ണൂർ കോർപറേഷൻ മേയർ സി.സീനത്ത്, എ.ഐ.സി.സി.ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, അഫീദ അഹ്മദ് (ജി.ഐ.ഒ), ഫസ്ന മിയാൻ (ഫ്രറ്റേണിറ്റി മൂവ്മെന്റ്), ബിന്ദു അമ്മിണി, ധന്യാ മാധവ്, എം.സുൽഫത്ത്, ആയിശ റെന്ന, മുദുല ഭവാനി, റാനിയ സുലേഖ,

ഡോ. ശർനാസ് മുത്തു, ജബീന ഇർഷാദ്, മിനി വേണുഗോപാൽ തുടങ്ങി 30 ലധികം വനിതാ നേതാക്കൾ പങ്കെടുത്തു.

palathayi
Advertisment