Advertisment

പാലത്തായി : വിമൺ ജസ്റ്റിസ് മൂവ്മെൻറ് അമ്മമാരുടെ നിൽപ്പ് സമരം നടത്തി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂർ : പാലത്തായിലെ നാലാം ക്ലാസുകാരിയെ, പീഡിപ്പിച്ച ബി.ജെ.പി. നേതാവ് പോക്സോ പ്രതി പത്മരാജൻ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയി രിക്കുകയാണ് .ഒരു പോക്സോ പ്രതിയെ രക്ഷിക്കാൻ വേണ്ടി സർക്കാറും ബി.ജെ.പി.യും ഒത്തു കളിച്ചതാ യിട്ടാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് .

Advertisment

കുറ്റപത്രത്തിൽ നിന്നും പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്ന് ഇന്നലെ വാർത്ത വന്നതോടു കൂടി ഒത്തുകളി വ്യക്തമായിട്ട് തെളിഞ്ഞിരിക്കുകയാണ്.

സംസ്ഥാന സർക്കാർ സ്ത്രീ കളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ വെച്ചുകൊണ്ടാണ് ഈ ഒത്തുകളി നടത്തിയിരിക്കുന്നത്. അതുകൊണ്ട്. വിമൺ ജസ്റ്റിസ് മൂവ്മെൻറ് അതിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപ്പ് സമരം സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ ശക്തമായി ട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് വിമൺ ജസ്റ്റിസ് മൂവ്മെൻറ് തീരുമാനിച്ചിരിക്കുന്നത് .

പാലത്തായി നാലാം ക്ലാസുകാരി കുരുന്നിന് നീതി കിട്ടും വരെ ഈ സമരം തങ്ങൾ തുടരുകതന്നെ ചെയ്യും.

സംസ്ഥാന തലത്തിൽ സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് വീടുകൾ നിൽപുസമരത്തിന് വേദിയായി. മിനി വേണുഗോപാൽ(ജന. സെക്രട്ടറി), സുബൈദ കക്കോടി, ഉഷാ കുമാരി,(വൈസ് പ്രസി.) സെക്രട്ടറിമാരായ ചന്ദ്രിക കൊയ്ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, എക്സിക്യൂട്ടീവ് അംഗങ്ങളായ സൽവ , കെ. കെ റഹീന തുടങ്ങിയവർ നിൽപു സമരത്തിന് നേതൃത്വം നൽകി.

പിഞ്ചുകുഞ്ഞിന് നീതി നിഷേധിച്ചതിനെതിരിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുഖ്യമന്ത്രിയോടും സർക്കാറിനോടുള്ള രോഷപ്രകടനങ്ങൾ പ്ലക്കാർഡുകൾ കൈയിലേന്തിയ മുദ്രാവാക്യങ്ങളായി മുഴങ്ങി.

palathayi
Advertisment