കുവൈറ്റില്‍ സ്‌കൂള്‍ ഗാര്‍ഡുകളുടെ പ്രതിസന്ധിക്ക് പരിഹാരം; 24 മണിക്കൂറിനുള്ളില്‍ ശമ്പളം നല്‍കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 20, 2021

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള കരാറിന്റെ ഭാഗമായി, സ്‌കൂള്‍ ഗാര്‍ഡുകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ശമ്പള കുടിശിക കൈമാറണമെന്ന് ഗാര്‍ഡ് കമ്പനിക്ക് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നിര്‍ദ്ദേശം നല്‍കി.

അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഒരു സ്‌കൂള്‍ ഗാര്‍ഡ് നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഗാര്‍ഡിന്റെയും തൊഴിലുടമയുടെയും വിശദീകരണം അധികൃതര്‍ തേടിയിരുന്നു.

തുടര്‍ന്ന് ശമ്പളവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഒരു ദിവസത്തെ സമയം നല്‍കണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടത്.

×