Advertisment

കനത്തമഴ ;പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു; ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നത്

New Update

പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. സുരക്ഷ നടപടികളുടെ ഭാഗമായാണ് ഡാം തുറന്നത്. പരമാവധി സംഭരണ ശേഷി എത്തും മുമ്പാണ് വെള്ളം ഒഴുക്കി കളയുന്നത്.

Advertisment

publive-image

പമ്പാ നദിയുടെ തീരപ്രദേശത്തിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നത്.

അണക്കെട്ട് തുറന്നാല്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെങ്കിലും വലിയ ആഘാതമുണ്ടാകില്ലെന്ന് കലക്ടര്‍ പറഞ്ഞു.

pamba dam open
Advertisment