Advertisment

ജലനിരപ്പ് പരമാവധിയിലേയ്ക്ക്. പമ്പാ, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പല ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്നു . ജലനിരപ്പ് ഉയര്‍ന്ന പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അനുമതിയായി . പാംബ്ല ഡാമിന്റെ പരമാവധി സംഭരണ ശേഷി 253 മീറ്ററാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 252.6 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.

കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് 452.4 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 456.6 മീറ്ററാണ്. കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലായ് 20 വരെ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലുമാണ് ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 90 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കും. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 60 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കും.

ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിരാവരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

mazha
Advertisment