Advertisment

ഇത്തവണയും പതിവ് തെറ്റിയില്ല ; പാണക്കാട് സികെഎംഎം സ്കൂളിൽ ഇത്തവണയും ആദ്യ വോട്ട് തങ്ങളുടേത് തന്നെ, രണ്ടാം വോട്ടർ കുഞ്ഞാലിക്കുട്ടി

New Update

മലപ്പുറം: പാണക്കാട് സികെഎംഎം സ്കൂളിൽ മണ്ഡലത്തിലെ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തിയത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വരി നിന്ന്, കൃത്യം ഏഴ് മണിയ്ക്ക് തന്നെ തങ്ങൾ ചൂണ്ടു വിരലിൽ മഷി പതിപ്പിച്ചു.

Advertisment

publive-image

തങ്ങൾക്ക് തൊട്ടു പിന്നിൽ തന്നെ മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു. ഒപ്പം മകൻ ആഷിഖും. രണ്ടാമനായി കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.

മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നാണ് ശിഹാബ് തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൽ യുഡിഎഫ് തരംഗമെന്നും തങ്ങൾ പറയുന്നു. കനത്ത മത്സരം ഉണ്ടെന്ന് കരുതിയ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Advertisment