Advertisment

വാക്‌സിൻ വിഷയത്തിൽ ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസറെ സന്ദർശിച്ചു 

New Update

publive-image

Advertisment

ഉഴവൂര്‍: ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചു 84 ദിവസം കഴിഞ്ഞ ആളുകൾക്ക് അടിയന്തിരമായി രണ്ടാം ഡോസ് എടുക്കുന്നതിനു വേണ്ട ക്രമീകരണം ചെയ്യണം എന്നാവശ്യപ്പെട്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ എന്നിവരുടെ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ജില്ല മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് ആശങ്ക അറിയിച്ചു.

ആദ്യ ഘട്ടത്തിൽ വാക്‌സിൻ വന്നപ്പോൾ കൂടുതൽ ആളുകളെ വാക്‌സിനേറ്റ് ചെയ്യിപ്പിക്കുന്നതിന്റെ ഭാഗമായി പയസ്മൗണ്ട്, ഉഴവൂർ, മോനിപ്പള്ളി എന്നിവടങ്ങളിൽ ക്യാമ്പുകളായി വാക്‌സിനേഷൻ നൽകിയിരുന്നു.

ആ ദിവസങ്ങളിൽ വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ച 500 ഓളം ആളുകൾ 84 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് പഞ്ചായത് മെമ്പർമാർ ചേർന്ന് ജില്ല ഓഫീസറെ കണ്ടത്.

വാക്‌സിൻ കൂടുതലായി വരുന്ന ആഴ്ച വരുന്നുണ്ടെന്നും, സെക്കന്റ്‌ ഡോസ് രെജിസ്ട്രേഷൻ ഇല്ലാതെ എടുക്കാൻ വേണ്ട ക്രമീകരണം ചെയ്യാം എന്നും ഉറപ്പ് ലഭിച്ചതായി മെമ്പർമാർ അറിയിച്ചു.

uzhavoor news
Advertisment