Advertisment

പട്ടികജാതി കോളനിയിലേക്കുള്ള പഞ്ചായത്ത് റോഡ് കൈയ്യേറ്റം: അധികൃതർ തടഞ്ഞു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: പട്ടികജാതി കോളനിയിലേക്കുള്ള റോഡ് കൈയേറി സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണം നാട്ടുക്കാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് തടഞ്ഞു.മലമ്പുഴ പഞ്ചായത്ത് 13-ാം വാർഡ് ദുർഗ നഗർ തോട്ടുങ്കൽ വീട്ടിൽ അശോകനാണ് പഞ്ചായത്ത് റോഡ് കൈയേറി മതിൽ പണി തുടങ്ങിയത്.

Advertisment

publive-image

അമ്പത് പട്ടികജാതി കുടുംബങ്ങൾക്ക് പോകാനായി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 2018ൽ നിർമ്മിച്ച കോൺക്രീറ്റ് റോഡാണ് കൈയേറിയത്. പണി നിർത്തണമെന്നും, മതിൽ പണിതാൽ ഓട്ടോയുൾപെടെ ഒരു വണ്ടിക്കും കോളനിയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് പറഞ്ഞതോടെ, ഇവരെ മുഴുവൻ ജാതി പേര് പറഞ്ഞ് അശോകൻ അധിക്ഷേപിച്ചതായി നാട്ടുക്കാർ പറഞ്ഞു.

പ്രദേശവാസികൾ ഒന്നടങ്കം ഒപ്പിട്ട പരാതി പട്ടികജാതി മന്ത്രി എ കെ ബാലനും, ജില്ല കലക്ടർക്കും, പഞ്ചായത്തിനും നൽകി. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലതെത്തി നിർമ്മാണ പ്രവർത്തി നിർത്തിവെപ്പിച്ചു.

panchayath road
Advertisment