Advertisment

ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് ’

New Update

ന്യൂയോർക്ക്: മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് (pandemic)’.

Advertisment

publive-image

കൊറോണ വൈറസ് ലോകമെങ്ങും ഭീതി വിതച്ച സാഹചര്യത്തിലാണ് ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിന്‍റെ പൊരുളറിയാൻ ഇത്രയും ആൾത്തിരക്കു സൃഷ്ടിച്ചതെന്നാണു ഡിക്‌ഷനറിക്കാർ പറയുന്നത്.

കോവി‍ഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതലാണ് ലോകം ഈ വാക്കിനു പിന്നാലെ കൂടിയത്. ലാറ്റിൻ, ഗ്രീക്ക് ഭാഷയിൽ നിന്നാണ് പാൻഡെമിക് എന്ന വാക്ക് ഉദ്ഭവിച്ചത്. പ്ലേഗ് ബാധയ്ക്കുശേഷം 1660 മുതലാണ് ലോകത്ത് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചത്.

pandemic
Advertisment